Sunday, May 1, 2011

എന്റെ സംശയങ്ങള്‍ ...ചിലപ്പോള്‍ നിങ്ങളുടേതും

1. നാട് നീളെ നടന്നു ഉല്‍ഘാടനം ചെയ്യാനാണോ mr. . അഹമ്മദ്‌ തന്നെ കേന്ദ്ര മന്ത്രിയാക്കിയത് ??? ഒരു മത, രാഷ്ട്രീയ പരിപാടികളും ഒഴിവാക്കാതെ വന്നു ഉല്‍ഘടിച്ചു പോകാന്‍ പാവപ്പെട്ടവരുടെ നികുതി പണം തന്നെ വേണോ???

2. സര്‍ക്കാര്‍ ചെലവില്‍ മരണം വരെ ജീവിക്കണം എന്നാണോ സോണിയയുടെയും രാഹുലിന്റെം പൂതി ???

3. കോണ്‍ഗ്രസില്‍ കുടുംബ ഭരണമാണ്, രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ രാഷ്ട്രീയ സേവനത്തിനറങ്ങുന്നു...എന്ന് കണ്ണ് കടിക്കുന്ന v.s അച്ചുതാനന്ദന്‍ന്റേം കൊടിയെരിയുടെം മക്കള്‍ രാഷ്ട്രത്തിനെതിരെ സേവനം ചെയ്യുന്നുണ്ടല്ലോ എന്ന് സമാധാനിക്കാം അല്ലേ ???

4. അന്ന ഹസരെക്കെതിരെ കോണ്‍ഗ്രസ്‌ നേതാക്കള്‍ ചില കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ , അദ്ദേഹം ഗാന്ദിയന്‍ അല്ലേ...നിങ്ങളുടെ അഴിമതി ബില്‍ പരിഷ്കരണത്തിന് വേണ്ടി ശ്രമിചിട്ടല്ലേ.. ആരോപണം ഉന്നയിക്കുന്നത് എന്ന് പറഞ്ഞ സി പി എം പാര്‍ട്ടി സെക്രട്ടറി തന്നെ, അന്ന ഹസാരെ ജനാധിപത്യത്തിനു എതിര് പ്രവര്‍ത്തിക്കുന്നു എന്ന് പറഞ്ഞത് കേട്ടപ്പോ സമാധാനമായല്ലോ ???
( അന്ന ഹസാരെ കെട്ടി പടുത്തിയ അദേഹത്തിന്റെ ഗ്രാമം തീവ്ര ഹിധുത്തം പുലര്തുന്നവയാനെന്നും , അയാളുടെ കൂടെ അന്ന് സമരം ചെയ്തവര്‍ അഴിമതിയില്‍ മുങ്ങി കുളിച്ചവരാനെന്നും, മഹാരാഷ്ട്രയിലെ നൂക്ലിയാര്‍ പവര്‍ പ്ലാന്റ് വിഷയത്തില്‍ ശിവസേന പോലും ഇടപെട്ടിട്ടും മിണ്ടാതിരുന്ന അന്ന ഹസാരെ ആളാവാന്‍ വേണ്ടി ഡല്‍ഹിയില്‍ പോയി കിടന്നതാനെന്നും പറഞ്ഞ മാധ്യമങ്ങളെ ...നിങ്ങള്‍ പറഞ്ഞത് സത്യം തന്നെ എന്ന് സമ്മതിക്കാം അല്ലേ സഖാവേ ...??? )

5. ഐസ് ക്രീം കേസില്‍ മാത്രം ഒതുക്കിയാല്‍ മതിയോ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള അന്വേഷണം ...??? ഇനിയും കുറെ സത്യങ്ങളുണ്ടല്ലോ കുഞ്ഞേ ..???

6. തോഗാടിയക്കെതിരെ കേസെടുക്കാന്‍ പോലിസ് കാണിച്ച തന്റെടത്തെ ഒന്ന് അഭിനന്ദിക്കാന്‍ കോടിയേരിക്ക് പോലിസ് എന്നെഴുതുമ്പോള്‍ സ്പെല്ലിംഗ് തെറ്റിചെഴുതിയ കയ് കൊണ്ട് ഒരു ഷേക്ക്‌ ആന്റാവം ലേ,,,???

7. മദനിക്കെതിരെ മാത്രം നീങ്ങല്ലേ ഏമാന്മാരെ...വേറെ ചില മാന്യന്മാരുടെ വെളുത്ത കയ്കളില്ലേ ഈ സ്ഫോടനങ്ങളിലോക്കെ???

8. ചില ആള്‍ദൈവങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗോഡൌണ്‍ ഒന്ന് സെര്‍ച്ച്‌ ചെയ്യാന്‍ നിങ്ങളുണ്ടാവോ എന്റെ കൂടെ ??? കുറച്ചു രഹസ്യങ്ങളെ പരസ്യമാക്കാന്‍ ???

9. അങ്ങനെ ഒസാമയുടെ കാലവും കഴിഞ്ഞു... ഇനിയെങ്കിലും പറഞ്ഞൂടെ അങ്കിള്‍ സാമേ സെപ്റ്റംബര്‍ 11 നു എന്താ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് ???

2 comments: